ദൃഷ്ടി ദോഷത്തിൽ നിന്നും എങ്ങനെ രക്ഷനേടാം താന്ത്രിക് മെഡിറ്റേഷനിലൂടെ?

ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം എന്നത് പല സംസ്കാരങ്ങളിലും, പ്രത്യേകിച്ച് ഭാരതീയ സംസ്കാരത്തിൽ, ശക്തമായി നിലനിൽക്കുന്ന ഒരു വിശ്വാസമാണ്.

ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ സൗന്ദര്യം, സമ്പത്ത്, ആരോഗ്യം, ഭാഗ്യം തുടങ്ങിയ നല്ല കാര്യങ്ങളിൽ മറ്റൊരു വ്യക്തിക്ക് അസൂയയോ, മോശമായ ചിന്തയോ ഉണ്ടാകുമ്പോൾ, ആ നെഗറ്റീവ് ഊർജ്ജം ആ വ്യക്തിയെയോ വസ്തുവിനെയോ ദോഷകരമായി ബാധിക്കും എന്നതിനെ യാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ് ദോഷം എന്ന് പറയുന്നത്…

ദൃഷ്ടിദോഷം എങ്ങനെ ഓരോ വ്യക്തിയെയും ബാധിക്കുന്നു?

  • അസൂയയും ദുരുദ്ദേശ്യവും:

മറ്റുള്ളവരുടെ വിജയത്തിലോ, നല്ല കാര്യങ്ങളിലോ അസൂയയുള്ളവർ, അല്ലെങ്കിൽ അവർക്കു ദോഷം വരണമെന്ന് ആഗ്രഹിക്കുന്നവരുടെ നോട്ടത്തിലൂടെ ഈ ദോഷം സംഭവിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു.

  • അമിതമായ പ്രശംസ :

ചിലപ്പോൾ അമിതമായ പ്രശംസയും ഈ ദോഷത്തിന് കാരണമാകാമെന്ന് കരുതപ്പെടുന്നു. അമിതമായി നല്ലതെന്ന് പറയുന്നതിലൂടെ ഒരുതരം നെഗറ്റീവ് ഊർജ്ജം അതിൽ കലരാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

  • “നാല് കണ്ണുള്ളവരുടെ ദോഷം”:

ചില പ്രത്യേക വ്യക്തികൾക്ക് ദൃഷ്ടിദോഷം വരുത്താൻ പ്രത്യേക കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവരെയാണ് “നാല് കണ്ണുള്ളവർ” എന്ന് സാധാരണയായി പറയാറുള്ളത്.

ആർക്കൊക്കെയാണ് ദൃഷ്ടിദോഷം വരാൻ സാധ്യത കൂടുതൽ?

  • കുട്ടികൾ: കുട്ടികളുടെ ഓമനത്തവും നിഷ്കളങ്കതയും കാരണം അവർക്ക് പെട്ടെന്ന് കണ്ണേറ് തട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു.
  • ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ: ഇവർക്കും ദൃഷ്ടിദോഷം പെട്ടെന്ന് വരാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.
  • അതീവ സുന്ദരന്മാരും സുന്ദരികളും: സൗന്ദര്യമുള്ളവർക്ക് മറ്റുള്ളവരുടെ അസൂയ നിറഞ്ഞ നോട്ടം ലഭിക്കാൻ സാധ്യത കൂടുതലായതുകൊണ്ട് ദൃഷ്ടിദോഷം വരാം.
  • സമ്പന്നരും ഭാഗ്യമുള്ളവരും: ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്നവർക്കും സമ്പത്തുള്ളവർക്കും ദൃഷ്ടിദോഷം വരാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
  • വീടുകളും സ്ഥാപനങ്ങളും:

പുതിയ വീടുകൾ, സ്ഥാപനങ്ങൾ, അല്ലെങ്കിൽ സമൃദ്ധമായ വിളവുള്ള കൃഷിയിടങ്ങൾ എന്നിവയ്ക്കും ദൃഷ്ടിദോഷം വരാമെന്ന് വിശ്വസിക്കപ്പെടുന്നു.

ദൃഷ്ടിദോഷത്തിന്റെ ലക്ഷണങ്ങൾ (വിശ്വാസമനുസരിച്ച്):

  • കുട്ടികളിൽ: പെട്ടെന്നുള്ള കരച്ചിൽ, അസ്വസ്ഥത, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, അസുഖങ്ങൾ.
  • മുതിർന്നവരിൽ: അകാരണമായ ക്ഷീണം, രോഗങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ കലഹങ്ങൾ, കാര്യങ്ങളിൽ തടസ്സങ്ങൾ.
  • വസ്തുക്കളിൽ/സ്ഥാപനങ്ങളിൽ: പുതിയതായി വാങ്ങിയ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുക, ബിസിനസ്സിൽ നഷ്ടങ്ങൾ വരുക, ചെടികൾ വാടിപ്പോകുക.

ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം വിശ്വാസങ്ങൾ പല തരത്തിൽ നിലനിൽക്കുന്നുണ്ട്…..

താന്ത്രിക് മെഡിറ്റേഷൻ വഴി എങ്ങിനെ ഇത്തരം ദൃഷ്ട്ടി ദോഷത്തിൽ നിന്നും രക്ഷ നേടാം.

താന്ത്രിക് മെഡിറ്റേഷനിൽ ഒരു ഗുരു തന്റെ മുമ്പിൽ നിൽക്കുന്ന വ്യക്തിയുടെ,

(താന്ത്രിക് മെഡിറ്റേഷൻ എന്താണെന്ന് അറിയണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുടെ)

ശരീരത്തിലേക്ക് ദൈവഊർജ സങ്കല്പത്തെ, ( പ്രപഞ്ചശക്തിയെ ) അവന്റെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ട് അവന്റെ ഉള്ളിലെ ദൈവകണത്തെ ഉണർത്തുന്നു.

ഈ ശക്തിയെ ( പ്രപഞ്ചശക്തിയെ ) അവന്റെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ അവന്റെ ശരീരത്തിലുള്ള എല്ലാവിധ നെഗറ്റീവ് ഊർജ്ജങ്ങളും പുറത്തേക്ക് പോവുകയും, അവന്റെ ഉള്ളിലെ ഡിവൈൻ ബാറ്ററി റീചാർജ് ചെയ്യപ്പെടുന്ന തരത്തിലേക്ക്
ആക്കപ്പെടുകയും ചെയ്യുന്നു.

ഈ ഒരു കാര്യം നടക്കുമ്പോൾ ആ വ്യക്തിയുടെ ശരീരത്തിൽ ഒരേ വശങ്ങളുള്ള രണ്ടു കാന്തങ്ങൾ അടുപ്പിച്ചു വയ്ക്കുമ്പോൾ രൂപപ്പെടുന്ന തരത്തിലുള്ള ഒരു എനർജി രൂപാന്തരപ്പെടുകയും, അത് സ്വന്തം ശരീരത്തിൽ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യുന്നു.

അത്തരത്തിൽ തന്റെ ഉള്ളിലേക്ക് വന്ന ആ എനർജിയെ ഈ വ്യക്തി തിരിച്ചറിയുകയും ഒരു ശക്തി തന്നിലേക്ക് പ്രവേശിച്ചതായി ഗുരു ചെയ്ത പ്രവർത്തിയിൽ നിന്നും ആ വ്യക്തിക്ക് മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നു.

ഗുരു നിങ്ങൾക്ക് ആദ്യം അനുഭവം ഉണ്ടാക്കി തരികയാണ് ഇവിടെ ചെയ്യുന്നത്, അല്ലാതെ ഒരു വർഷം കഴിയുമ്പോൾ നിങ്ങൾക്ക് ഒരു അനുഭവം ഉണ്ടാകുമെന്ന് പറഞ്ഞ് സ്ഥാപിക്കുകയല്ല ചെയ്യുന്നത്.

അതുകൊണ്ടാണ് ഇതിനെ ” സെൻസ് താന്ത്രിസം ” എന്ന പേര് ഉപയോഗിച്ച് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്.നിങ്ങൾ അനുഭവിച്ചറിയുകയാണ് തുടക്കത്തിൽ തന്നെ.

തുടർന്ന്, “താന്ത്രിക് മെഡിറ്റേഷൻ” ചെയ്യാൻ പാകപ്പെട്ട ആ വ്യക്തിയുടെ ശരീരത്തിലേക്ക്, ഗുരു മെഡിറ്റേഷൻ ചെയ്യേണ്ട രീതി പരിശീലിക്കേണ്ടത് എങ്ങിനെ എന്ന് പറഞ്ഞുകൊടുക്കുന്നു. ഏതൊരു സാധാരണക്കാരനും ചെയ്യാവുന്ന, വളരെ കുറച്ച് സമയം ഒരു ദിവസം ചെലവഴിക്കേണ്ട ഒരു മെഡിറ്റേഷൻ ടെക്നിക്കാണ് ഗുരു നിങ്ങൾക്ക് പറഞ്ഞു തരുന്നത്.

അത്തരത്തിൽ ഗുരു പറഞ്ഞു തന്ന മെഡിറ്റേഷൻ ആ വ്യക്തി 21 ദിവസം പരിശീലിക്കുമ്പോൾ അവന്റെ ശരീരത്തിൽ ഗുരുവിൽ കൂടെ പ്രപഞ്ച ശക്തിയുടെ സഹായത്താൽ ഉണർത്തപ്പെട്ട
ദൈവാശം, ആ വ്യക്തിയുടെ ശരീരത്തിൽ ഉള്ള ഡിവൈൻ ബാറ്ററിയിൽ റീചാർജ് ചെയ്യപ്പെടുകയും, തുടർന്ന് ആ വ്യക്തിയുടെ ജീവിതയാത്രയിൽ ഈ ബാറ്ററിയിൽ ഉള്ള ഡിവൈൻ എനർജി ആ വ്യക്തി ഏത് മേഖലയിലാണോ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ജോലിയോ, ബിസിനസോ, വിദ്യാഭ്യാസമോ എന്തുമായിക്കൊള്ളട്ടെ ആ മേഖലയിൽ പ്രപഞ്ചശക്തിയുടെ പ്രൊട്ടക്ഷൻ കിട്ടുന്നതിനും, അവന്റെ ശരീരത്തിലേക്ക് യാതൊരുവിധ നെഗറ്റീവ് ഊർജ്ജവും വരാതെ തടയുന്നതിനും, അവൻ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും കൂടുതൽ നല്ലതായ അവസ്ഥയിലേക്ക് മുന്നോട്ടു കൊണ്ട് പോകുന്നതിനും, അവന്റെ ഉള്ളിലേക്ക് പ്രവേശിപ്പിച്ച പ്രപഞ്ചശക്തി ആ വ്യക്തിയെ സഹായിക്കുന്നു.

അത്തരത്തിൽ ഒരു സിനിമ,സീരിയൽ, നാടക നടൻ, നടി, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, പൊളിറ്റീഷ്യൻ, പ്രശസ്തരായ മറ്റു വിഭാഗങ്ങളിൽ പെടുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ നടത്തുന്നവർ, പൊതു സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നവർ എന്നിവരിൽ ആരെങ്കിലും ആണെങ്കിൽ ആ വ്യക്തിയുടെ ശരീരത്തിലേക്ക് ഒരുതരത്തിലുള്ള കണ്ണേറുകളും, ദൃഷ്ടികളും പതിക്കുകയില്ല.

പതിക്കുകയാണെങ്കിൽ തന്നെ അത് അവന്റെ ശരീരത്തിൽ ഏൽക്കുകയില്ല ഇത്തരത്തിലാണ് ” താന്ത്രിക് മെഡിറ്റേഷൻ ” പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് ആ വ്യക്തി ദൃഷ്ടി ദോഷത്തിൽ നിന്നും രക്ഷപ്പെടുന്നത്….